ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സൂരജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഉയരെ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ‘കാണെക്കാണെ’ എന്നാണ് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
Rolling Soon!! #Kaanekkaane
Tovino Thomas, Suraj Venjaramoodu, Aishwarya Lekshmi, Prem Prakash, Shruti Ramachandran, Rony David Raj, Manu Ashokan, Bobby Cherian, #Sanjay, TR Shamsudheen
Kaanekkaane Movie
Posted by Tovino Thomas on Saturday, 26 September 2020
പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആൽബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രൻ എഡിറ്ററായും പ്രവര്‍ത്തിക്കും. ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയൊരു ക്രൈം ത്രില്ലർ ആണെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന.
Tovino Thomas, Aishwary Lekshmi, Suraj Venjarammood essaying lead role in Manu Ashokan directorial Kaanakkaane. Bobby- Sanjay penning for this. Title poster is here.