ടോവിനോ-ഐശ്വര്യ ചിത്രം ‘കാണെക്കാണെ’ 17ന് സോണി ലൈവില്‍

ടോവിനോ-ഐശ്വര്യ ചിത്രം ‘കാണെക്കാണെ’ 17ന് സോണി ലൈവില്‍

ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രം ‘കാണെക്കാണെ’യുടെ റിലീസ് പ്രഖ്യാപിച്ചു. ഉയരെ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം സംവിധായകന്‍ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി ഈ മാസം 17ന് സോണി ലൈവ് പ്ലാറ്റ്ഫോമില്‍ എത്തും.

പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആല്‍ബി ആന്‍റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രന്‍ എഡിറ്ററായും പ്രവര്‍ത്തിച്ചു. ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിന്‍ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയൊരു ക്രൈം ത്രില്ലര്‍ ആണെന്നാണ് സൂചന.

Tovino Thomas, Aishwarya Lekshmi, and Suraj Venjarammood essaying the lead roles in Manu Ashokan directorial Kaanakkaane. Direct OTT release announced on Sep 17th via SonyLiv

Latest OTT Upcoming