സിനിമാ-സീരിയല്‍ രംഗത്ത് പതിറ്റാണ്ടുകളായി സജീവമായി തുടരുന്ന താരം ടോണി ആദ്യമായി നായകനാകുന്ന ചിത്രമാണ് മാസ്‍ക്. നിഷാദ് വലിയ വീട്ടിൽ, അസീസ് പാലക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൃപ്പൂണിത്തുറയില്‍ ആരംഭിച്ചു. പിച്ചു ആൻഡ് കിച്ചു പ്രൊഡക്ഷൻസിെൻറ ബാനറിൽ അജ്മൽ ശ്രീകണ്ഠാപുരം നിർമിക്കുന്ന ഈ ചിത്രത്തില്‍ അജ്മല്‍, പി.പി. രഞ്ജിത്ത് നെട്ടൂര്‍, ജിപ്സ ബീഗം, ബേബി ഫിര്‍സ തുടങ്ങിയവരും അഭിനയിക്കുന്നു.
നിരവധി ഹിറ്റ് പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ ചന്ദ്രൻ രാമന്തളി തിരക്കഥ, സംഭാഷണമെഴുതുന്നു. സംഗീതം-മന്‍ജിത്ത് സുമന്‍. ‘അബ്കാരി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ടോണിയുടെ നൂറ്റിനാൽപതാമത്തെ സിനിമയാണിത്. 125ല്‍ പരം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിർവഹിച്ച ആസീസ് പാലക്കാട് ആദ്യമായി സംവിധായകനാകുന്ന സിനിമയാണിത്. ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായ ‘501 ഡെയ്സ്’ എന്ന സിനിമക്കുശേഷം നിഷാദ് വലിയവീട്ടിൽ സംവിധായകനാകുന്ന രണ്ടാമത്തെ സിനിമയാണ് ‘മാസ്‍ക്’.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രൂപേഷ് മുരുകന്‍, കല-കൃഷ്ണകുമാര്‍, മേക്കപ്പ്-ബിബില്‍ കൊടുങ്ങല്ലൂര്‍, വസ്ത്രലങ്കാരം-അസീസ് പാലക്കാട്, സ്റ്റില്‍സ്-ഡോണ്‍, പരസ്യകല-ഷാജി പാലോളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനീഷ് മുടവത്തില്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്
Cine-Serial actor Tony turning hero in the movie Mask. Nishad ValiyaVeettil and Asees Palakkad jointly directing this one.