പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം മധുര രാജയെ വീണ്ടും അവതരിപ്പിക്കുന്ന രാജ 2 എന്ന ചിത്രത്തിന്റെ നിര്‍മാണം താന്‍ ഏറ്റെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ടോമിച്ചന്‍ മുളകുപാടം. പുലിമുരുകന്‍ എന്ന ഇന്റസ്ട്രിഹിറ്റിനു ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമാകും രാജ 2 എന്നായിരുന്നു നേരത്തേ വാര്‍ത്തകള്‍ വന്നത്. സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ചിത്രത്തെ കുറിച്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ചിത്രത്തെ കുറിച്ച് സംവിധായകന്‍ വൈശാഖ് വിവിധ മാധ്യമങ്ങളോട് വിശദമാക്കുകയും ചെയ്തു. എന്നാല്‍ തന്റെ പുതിയ ചിത്രം രാമലീലയുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളോട് സംസാരിക്കവേ വയനാടന്‍ തമ്പാന്‍ എന്ന ജോഷി-മോഹന്‍ലാല്‍ ചിത്രം മാത്രമാണ് താന്‍ പുതുതായി ഏറ്റെടുത്തിട്ടുള്ളതെന്ന് ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കുകയായിരുന്നു.
നേരത്തേ പുലിമുരുകന്‍ 3ഡി യുടെ റെക്കോഡ് പ്രദര്‍ശനം അങ്കമാലിയില്‍ നടന്നപ്പോള്‍ സംവാധായകന്‍ വൈശാഖിന്റെ അസാന്നിധ്യം പലരുടെയും ശ്രദ്ധയിലെത്തിയിരുന്നു. മാത്രമല്ല ഈ ചടങ്ങിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങളിലെല്ലാം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം എന്നാണ് പറഞ്ഞിരുന്നത്. രാജ2 വുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണോ ഇതിന് കാരണമെന്ന് വ്യക്തമല്ല.
Tags:Raja2tomichan mulakupadamvysakh