നവാഗതനായ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത് പ്രിഥ്വിരാജും ഇന്ദ്രജിത്തും മുരളീഗോപിയും മുഖ്യ വേഷങ്ങളിലെത്തുന്ന ടിയാന്റെ ഇന്‍ട്രോ ടീസര്‍ പുറത്തിറങ്ങി. പ്രിഥ്വിരാജിന്റെ ഇന്‍ട്രോ ടീസര്‍ മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദറിനൊപ്പം തിയറ്ററുകളിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. പിന്നീട് പ്രിഥ്വീരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ അവതരിപ്പിച്ചു. മുരളീഗോപി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ അസ്ലന്‍ മുഹമ്മദ് എന്ന വ്യത്യസ്ത കഥാപാത്രത്തിലും ഗെറ്റപ്പിലുമാണ് പ്രിഥ്വിഎത്തുന്നത്.
‘ദൈവം സംരക്ഷിക്കുന്നവനെ
മനുഷ്യനാല്‍ നിഗ്രഹിക്കുക…
അസാധ്യം!
മര്‍ത്യലോകം ഏതു വ്യൂഹം തന്നെ തീര്‍ത്താലും,
അവരാല്‍ അവന്റെ ഒരു മുടിയിഴയെപ്പോലും തൊടുക…
അസാധ്യം!’- KABIR … ഈ വരികളോടെയാണ് പ്രിഥ്വി ഇന്‍ട്രോ ടീസര്‍ അവതരിപ്പിക്കുന്നത്.