Select your Top Menu from wp menus
New Updates

വിനയന്‍റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ , ടൈറ്റില്‍ പോസ്റ്റര്‍ കാണാം

വിനയന്‍റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ , ടൈറ്റില്‍ പോസ്റ്റര്‍ കാണാം

19-ാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ ചരിത്രത്തെ ആധാരമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 19-ാം നൂറ്റാണ്ടിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 19-ാം നൂറ്റാണ്ടിലെ ചരിത്ര പുരുഷന്‍മാരും രാജാക്കന്‍മാരും കായംകുളം കൊച്ചുണ്ണിയെ പോലുള്ള വ്യക്തിത്വങ്ങളുമെല്ലാം കഥാപാത്രങ്ങളായി വരുന്നുണ്ടെങ്കിലും അധികം അറിയപ്പെടാത്ത ചരിത്ര ഏടുകളില്‍ ശ്രദ്ധയൂന്നുന്നതാകും പ്രമേയം. ചിത്രത്തിലെ മുഖ്യ വേഷങ്ങളിലെത്തുന്നത് ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തിലെയും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് വിനയന്‍ അറിയിച്ചിട്ടുണ്ട്.
“വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർ നിർമ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിൻെറ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എൻെറ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.

വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന…

Posted by Vinayan Tg on Saturday, 19 September 2020

ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹൻ ലാലും ഈ ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളിൽ കണ്ടാൽ മാത്രമേ അതിൻെറ പൂർണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോൾ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹ ചര്യം അടുത്ത വർഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധർ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ.. ആ പരിശ്രമത്തിലാണ് ഞാൻ..
നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകണം…” ടെെറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വിനയന്‍ പറഞ്ഞു.
എം ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. പ്രീ പ്രൊ‍ഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ നങ്ങേലി എന്നൊരു സിനിമയും ഒരു മോഹന്‍ലാല്‍ സിനിമയും വിനയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ നേരിട്ട വിവിധ വിലക്കുകളെല്ലാം അവസാനിച്ച ശേഷം വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആകാശഗംഗ 2 വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.

Here is the title poster for Vinayn’s magnum opus ’19-am Noottand’. The movie bankrolled by Gokulam Gopalam is a period drama. Casting not announced yet.

Related posts