ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘ഇരുള്‍’-ന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നസീഫ് യൂസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനാണ് നായികയാകുന്നത്. ആന്‍റോ ജോസഫ്, ഷമീര്‍ മുഹമ്മദ്, ജോമോന്‍ ടി ജോണ്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന് കുട്ടിക്കാനമാണ് പ്രധാന ലൊക്കേഷനാകുന്നത്.
Here is the title look poster of #Irul @AJFilmCompany pic.twitter.com/tRIdEbDZqw
— Anto Joseph (@IamAntoJoseph) October 31, 2020
ജോമോന്‍ ടി ജോണാണ് ക്യാമറയും നിര്‍വഹിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി. നേരത്തേ ലോക്ക്ഡൗണ്‍ കാലത്ത് ഫഹദ് അഭിനയിച്ച ‘സീ യൂ സൂണ്‍’ എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. മഹേഷ് തന്നെ സംവിധാനം ചെയ്ത മാലിക്കാണ് ഫഹദിന്‍റെ തിയറ്റര്‍ റിലീസ് മുടങ്ങക്കിടക്കുന്ന ചിത്രം.
Fahadh Faasil joins Soubin Shahir in ‘Irul’. Naseef Yousuf directorial has Darshana Rajendran as the female lead. Started rolling in Kuttikkanam. Here is the title poster.