മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന് ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫേസ്ബുക്കില്‍ അവതരിപ്പിച്ചത്. കാളിദാസ് ജയറാം നായനാകുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി നായികയായി എത്തും. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ ഏറെ പുതുമുഖങ്ങളും അണിനിരക്കും. തൃശൂര്‍ ശൈലിയില്‍ സംസാരിക്കുന്നവരെയായിരുന്നു കൂടുതലായി പരിഗണിച്ചിരുന്നത്.
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഫണ്‍ എന്റര്‍ടെയ്‌നറാകും ഈ ചിത്രമെന്നാണ് സൂചന. ആട് 2 എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനു ശേഷം മിഥുന്‍ ഒരുക്കുന്ന ചിത്രമാണിത്. കോട്ടയം കുഞ്ഞച്ചന്‍2, ആട് 3 , മറ്റൊരു ജയസൂര്യ പ്രോജക്റ്റ് എന്നിവയും മിഥുന്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.