നിവിന്‍ പോളിയെ മുഖ്യ കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്‍റെ ആദ്യ പ്രദര്‍ശനം റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍. കഴിഞ്ഞ ദിവസമാണ് തുറമുഖം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തില്‍ നിമിഷ സജയന്‍ നായികയായി എത്തുന്നു. സുദേവ് നായരാണ് ചിത്രത്തില്‍ പ്രധാന വില്ലനായി എത്തുന്നത്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന തുറമുഖം, കൊച്ചി തുറമഖം പശ്ചാത്തലമാക്കിയുള്ള പിരീഡ് ഡ്രാമയാണ്. 1930-40 കാലഘട്ടത്തിലെ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും രാജീവ് രവി തന്നെ.
തുറമുഖം എന്ന പേരില്‍ കെ എം ചിദംബരം രചിച്ച നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് ചിത്രമെന്നും സൂചനയുണ്ട്. നേരത്തേ രാജീവ് രവി കൊച്ചി പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപ്പാടം ബോക്‌സ് ഓഫിസിലും നിരൂപകര്‍ക്കിടയിലും ശ്രദ്ധ നേടിയിരുന്നു. ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. വന്‍ കാന്‍വാസിലാണ് ചിത്രം തയാറാക്കിയിട്ടുള്ളത്.
Rajeev Ravi directorial Thuramukham will have its world premiere at Rotterdam film festival.Nivin Pauly, Indrajith, Biju Menon, Sudev Nair, and Nimisha Sajayan in lead roles.