New Updates
  • കടയ്ക്കല്‍ ചന്ദ്രന് ആരുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂക്കയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു

  • അന്ന ബെന്നും റോഷനും, കപ്പേളയുടെ ട്രെയ്‌ലര്‍

  • ട്രാന്‍സ് ബുക്കിംഗ് തുടങ്ങി, ട്രെയ്‌ലര്‍ കാണാം

  • വിവാഹ മോചനത്തിന് കാരണം ധനുഷ് അല്ല, മറ്റൊരു വിവാഹം ഉണ്ടാകും: അമല പോള്‍

  • കണ്ണും കണ്ണും കൊള്ളയടിത്താല്‍, ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍

  • നവ്യ നായര്‍ ഫസ്റ്റോ, സെക്കന്റോ? വേറിട്ട ചോദ്യത്തില്‍ ഞെട്ടിയ അനുഭവം പങ്കുവെച്ച് താരം

  • ഇന്ദ്രന്‍സിന്റെ കരുത്തുറ്റ പ്രകടനവുമായി വെയില്‍ മരങ്ങള്‍, ട്രെയ്‌ലര്‍ കാണാം

  • ആരാധ്യമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ ചിന്തിച്ച് മാത്രം വിശ്വസിക്കുക; രജിതിന്റെ വാദങ്ങള്‍ക്കെതിരേ സാബുമോന്‍

  • ഷെയ്‌നിന്റെ വിലക്ക് നീക്കും, നിലപാട് മയപ്പെടുത്തി നിര്‍മാതാക്കള്‍

  • ശിവ കാര്‍ത്തികേയന്റെ അയലാന്‍, ഫസ്റ്റ് ലുക്ക് കാണാം

തുപ്പറിവാളന്‍ 2 ഒരുങ്ങുന്നത് വന്‍ കാന്‍വാസില്‍

തുപ്പറിവാളന്‍ 2 ഒരുങ്ങുന്നത് വന്‍ കാന്‍വാസില്‍

മിഷ്‌കിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രില്ലര്‍ ചിത്രം തുപ്പറിവാളന്‍ നിരൂപകര്‍ക്കിടയിലും സാധാരണ പ്രേക്ഷകര്‍ക്കിടയിലും മികച്ച വിജയം സ്വന്തമാക്കിയ ചിത്രമാണ്. വിശാല്‍ പ്രൈവറ്റ് ഡിറ്റക്റ്റിവ് ആയി എത്തി ചിത്രത്തില്‍ പ്രസന്നയും പ്രധാന വേഷത്തില്‍ എത്തി. ഇപ്പോള്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഭാഗം ചെന്നൈയിലായിരുന്നു പ്രധാനമായും കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ തുപ്പറിവാളന്‍ 2 വിവിധ വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്നുണ്ട്. തുര്‍ക്കി, ലണ്ടന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലാണ് ചിത്രീകരണത്തിന് പദ്ധതിയിടുന്നത്.
മറ്റ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ഓഗസ്‌റ്റോടെ തുപ്പറിവാളന്‍ 2ല്‍ വിശാല്‍ എത്തുമെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇപ്പോള്‍ സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സെറ്റിലാണ് താരമുള്ളത്. പട്ടാള വേഷത്തിലുള്ള ഒരു ചിത്രം കൂടി വരുന്നുണ്ട്. ഇരുമ്പു തിരൈ 2 എന്ന പേരിലാണ് ഇത് അറിയപ്പെട്ടതെങ്കിലും കഥാപാത്രത്തിന്റെ ജോലിയില്‍ മാത്രമാണ് സാമ്യമുള്ളതെന്ന് അണിയറ പ്രവര്‍ത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Vishal is gearing for ‘Thupparivaalan 2’. The film will be directed once again by Mysskin. The detective thriller will go on floors by August.

Related posts