തിയറ്ററുകളില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിക്കൊണ്ടിരിക്കുന്ന ദിലീഷ് പോത്തന്‍ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇതിനകം 20 കോടിക്കടുത്ത് കളക്ഷന്‍ കേരള ബോക്‌സ്ഓഫിസില്‍ നിന്ന് നേടിക്കഴിഞ്ഞു. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സജയന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തിന്റെ സോംഗ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഉദയന്‍ എടപ്പാള്‍ എന്ന കലാകാരന്‍ ചിത്രത്തിന്റെ രംഗങ്ങള്‍ സാന്‍ഡ് ആര്‍ട്ടില്‍ ചിത്രീകരിച്ചതാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Tags:dileesh pothanfahad fazilSuraj venjarammoodthondimuthalum driksakshiyumudayan edappal