രാജീവ് ഷെട്ടിയുടെ സംവിധാനത്തില്‍ ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍, ജോണി ആന്‍റണി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ‘തിരിമാലി’ ഇന്നു മുതല്‍ തിയറ്ററുകളില്‍. നേപ്പാളി അഭിനേതാക്കളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നേപ്പാളിലെ വിവിധ ലൊക്കേഷനുകളിലും ചിത്രീകരിച്ചിട്ടുണ്ട്.
സേവ്യര്‍ അലക്സ് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ അന്ന രേഷ്മയാണ് നായിക. ഇന്നസെന്‍റ്, ഹരീഷ് കണാരന്‍, സലിം കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിട്ടുള്ളത്. ക്യാമറ ഫൈസൽ അലി, എഡിറ്റിങ് വി.സാജൻ. ചിത്രത്തിലെ 3 പാട്ടുകള്‍ക്ക് ശ്രീജിത്ത് എടവനയും 1 പാട്ടിന് ബിജിബാലും സംഗീതം നല്‍കിയിരിക്കുന്നു.
Rajeev Shetty directorial Thirimali is now in theaters. Bibin George, Dharmajan, and Johny Antony in lead roles.