തിമിരം പൂജ തിരുവനന്തപുരത്ത് നടന്നു

തിമിരം പൂജ തിരുവനന്തപുരത്ത് നടന്നു

തിമിര ബാധിതനായ ‘സുധാകരന്‍’ എന്ന എഴുപതു വയസ്സുകാരനിലൂടെ സമൂഹത്തില്‍ ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സ്ത്രീ വിരുദ്ധതയെപ്പറ്റി പ്രതിപാദിക്കുന്ന ചിത്രമാണ് ”തിമിരം”. തിമിരബാധിതരായ പ്രായം ചെന്ന സാധാരണക്കാര്‍, തിമിര ശസ്ത്രക്രിയ നടത്തുവാന്‍ വേണ്ടി നടത്തുന്ന യാത്രകളും, അവരുടെ സാമൂഹിക ഇടപാടുകളും മറ്റു നടപടിക്രമങ്ങളുമെല്ലാം ചിത്രത്തില്‍ പ്രതിപാദന വിഷയമാകുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യവും തിമിരത്തിന്റെ സവിശേഷതയാണ്. ‘മാച്ച് ബോക്‌സി’നുശേഷം ശിവറാം മണി രചനയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.

തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബില്‍ നടന്ന പൂജാ ചടങ്ങില്‍, ഭദ്രദീപം തിരിതെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചത് സംവിധായകന്‍ ശ്യാമപ്രസാദും പത്മരാജന്റെ സഹധര്‍മ്മിണി രാധാലക്ഷ്മിയും ചേര്‍ന്നാണ്. സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ സ്വാഗതമാശംസിച്ചത് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ രാജാജി രാജഗോപാലും കൃതജ്ഞത രേഖപ്പെടുത്തിയത് ചിത്രത്തിന്റെ നിര്‍മ്മാതാവും നായകനുമായ കെ.കെ. സുധാകരനുമായിരുന്നു.
ബാനര്‍ – ഇന്‍ഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – കെ.കെ. സുധാകരന്‍, രചന, എഡിറ്റിംഗ്, സംവിധാനം – ശിവറാംമണി, ഛായാഗ്രഹണം – ഉണ്ണിമടവൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍ – രാജാജി രാജഗോപാല്‍, കല – സജി കോതമംഗലം, ചമയം – മുരുകന്‍ കുണ്ടറ, കോസ്റ്റ്യും – അജയ് തെങ്കര, ഗാനരചന – അനില്‍ പനച്ചൂരാന്‍, സംഗീതം – അര്‍ജുന്‍ രാജ്കുമാര്‍, ആലാപനം – അനില്‍ പനച്ചൂരാന്‍, ചീഫ് അസ്സോ: ഡയറക്ടര്‍ – ബിജു കെ മാധവന്‍, അസ്സോ: ഡയറക്‌ടേഴ്‌സ്-രാമു സുനില്‍, നാസിം റാണി, ഡിസൈന്‍സ് – ജിസ്സിന്‍പോള്‍, പിആര്‍ഓ-അജയ് തുണ്ടത്തില്‍.
കെ.കെ. സുധാകരന്‍, വിശാഖ് നായര്‍, രചന നാരായണന്‍കുട്ടി, ജി. സുരേഷ് കുമാര്‍, പ്രൊഫ. അലിയാര്‍, മോഹന്‍ അയിരൂര്‍, മീരാനായര്‍, ബേബി സുരേന്ദ്രന്‍, കാര്‍ത്തിക, ആശാനായര്‍, രാജേഷ് രാജന്‍, പവിത്ര, അമേയ, കൃഷ്ണപ്രഭ, ആശാരാജേഷ്, രാജാജി, രമേഷ് ഗോപാല്‍, മാസ്റ്റര്‍ സൂര്യദേവ്, ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു. തിരുവനന്തപുരവും പരിസരപ്രദേശങ്ങളുമാണ് ലൊക്കേഷന്‍.

New Malayalam movie Thimiram launched officially. The Shivaram Mani directorial is progressing in Thiruvananthapuram.

തിമിരം പൂജ തിരുവനന്തപുരത്ത് നടന്നു- Thimiram launched officially

ശിവറാം മണി സംവിധാനവും എഡിറ്റിംഗു നിര്‍വഹിക്കുന്ന പുതിയ ചിത്രം തിമിരം പൂജയോടെ തുടങ്ങി.- New Malayalam movie Thimiram launched officially. The Shivaram Mani directorial is progressing in Thiruvananthapuram.

Related posts

http://ads.aerserv.com/as/?plc=[PLACEMENT]&key=3&appname=[APP_NAME]&siteurl=[APP_STORE_URL]&appversion=[APP_VERSION]&network=[NETWORK_CONNECTION]&dnt=[DO_NOT_TRACK]&adid=[UNHASHED_APPLE_IDFA_OR_GOOGLE_ADVERTISING_ID]&lat=[LATITUDE]&long=[LONGITUDE]&ip=[DEVICE_IP_ADDRESS]&make=[DEVICE_MAKE]&model=[DEVICE_MODEL]&os=[DEVICE_OS]&osv=[DEVICE_OS_VERSION]&type=[DEVICE_TYPE]&ua=[ENCODED_USER_AGENT]&carrier=[CELL_CARRIER]&locationsource=[LAT_LONG_SOURCE_ORIGINATION]&dw=[DEVICE_SCREEN_WIDTH]&dh=[DEVICE_SCREEN_HEIGHT]&vpw=[VIDEO_PLAYER_WIDTH]&vph=[VIDEO_PLAYER_HEIGHT]