‘തേര്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

‘തേര്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ജിബൂട്ടിക്ക് ശേഷം എസ് ജെ സിനുവിന്‍റെ സംവിധാനത്തില്‍ അമിത് ചക്കാലക്കൽ മുഖ്യ വേഷത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ‘തേര്’. കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുങ്ങുന്നത്. മുൻപ് മലയാളത്തിലെ പ്രമുഖ താരങ്ങൾ പുറത്തുവിട്ട ‘തേര്’ ന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്ററിനും, ‘തേര്, ദ വൺ ഇൻ ദ കോർണർ’ എന്ന ടാഗ് ലൈനോടു കൂടി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി. പി. സാം ആണ് ചിത്രം നിർമ്മിക്കുന്നത്.

അമിത് ചക്കാലക്കലിനൊപ്പം കലാഭവൻ ഷാജോൺ, ബാബുരാജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ്‌ വെളിയനാട്‌, സഞ്ജു ശിവറാം എന്നിവരാണ് പോസ്റ്ററിൽ ഒപ്പമുള്ളത്. അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നിൽജ കെ. ബേബി, വീണ നായർ, റിയ സൈറ, സുരേഷ്‌ ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. പാലക്കാടും പരിസരപ്രദേശങ്ങളിലുമായാണ് ‘തേര്’ ചിത്രീകരണം പൂർത്തീകരിച്ചത്.

തിരക്കഥ, സംഭാഷണം: ഡിനിൽ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മുഹമ്മദ്‌, ആർട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്സ്: വിക്കി മാസ്റ്റർ, ദിനേശ് കാശി, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി.

Here is the first look poster for SJ Sinu directorial ‘Theru’. Amith Chakkalakkal essaying the lead role.

Latest Upcoming