സിനിമയിലെ വിവേചനം യാഥാര്‍ത്ഥ്യമാണെന്ന് ഹണിറോസ്

സിനിമയിലെ വിവേചനം യാഥാര്‍ത്ഥ്യമാണെന്ന് ഹണിറോസ്

എല്ലാ മേഖലയിലും നിലനില്‍ക്കുന്നതു പോലെ സ്ത്രീകള്‍ക്കു നേരേയുള്ള വിവേചനവും പ്രയാസങ്ങളും സിനിമാ മേഖലയിലും നിലനില്‍ക്കുന്നുണ്ടെന്ന് നടി ഹണി റോസ്. താന്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി കെ പ്രകാശാണ്. സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ഡോക്റ്ററായ വീണയാണ്. വീണയ്ക്ക് ചിത്രം സംവിധാനം ചെയ്യണമെന്ന് ഉണ്ടായിരുന്നെങ്കിലും ഒരു സ്ത്രീ എന്ന നിലയില്‍ ആ ചുമതല നേടിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. അതിനാലാണ് സംവിധാനം മറ്റൊരാളെ ഏല്‍പ്പിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും നടന്‍മാരെ ചുറ്റിപ്പറ്റിയാണ് ഏറെയും സിനിമകളെന്നും മഞ്ജുവാര്യര്‍, പാര്‍വതി പോലുള്ള ചില താരങ്ങള്‍ അതിന് മാറ്റം വരുത്തുന്നുണ്ടെന്നും ഹണി റോസ് പറഞ്ഞു.

പാര്‍വതിക്ക് ഒരു ചിത്രത്തെ വിജയത്തിലെത്തിക്കാനാകും. എന്നാല്‍ അതില്‍ ഏറ്റവും ജനപ്രീതിയുള്ള പുരുഷ താരങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നത് വ്യവസായത്തിന്റെ സ്വഭാവമാണ്. മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് ആയി ചുമതലയേറ്റത് ഗുണപരമായ പല മാറ്റങ്ങള്‍ക്കും വഴിവെച്ചേക്കുമെന്നും സംഘടനയുടെ എക്‌സിക്യൂട്ടിവ് അംഗം കൂടിയായ ഹണി റോസ് പറഞ്ഞു. മോഹന്‍ലാല്‍ നായകനായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ലണ്ടനില്‍ ജോലി ചെയ്യുന്ന നഴ്‌സ് ആയാണ് ഹണി റോസ് ചിത്രത്തില്‍ എത്തുന്നത്.

Honey Rose describes that there is a discrimination in film field also. Ittymaani Made in China is her next release.

Next : വെറൈറ്റികള്‍ പരീക്ഷിച്ച് ആന്റപ്പന്‍, മാര്‍ഗം കളി കാരക്റ്റര്‍ ടീസര്‍ കാണാം

Related posts

http://ads.aerserv.com/as/?plc=[PLACEMENT]&key=3&appname=[APP_NAME]&siteurl=[APP_STORE_URL]&appversion=[APP_VERSION]&network=[NETWORK_CONNECTION]&dnt=[DO_NOT_TRACK]&adid=[UNHASHED_APPLE_IDFA_OR_GOOGLE_ADVERTISING_ID]&lat=[LATITUDE]&long=[LONGITUDE]&ip=[DEVICE_IP_ADDRESS]&make=[DEVICE_MAKE]&model=[DEVICE_MODEL]&os=[DEVICE_OS]&osv=[DEVICE_OS_VERSION]&type=[DEVICE_TYPE]&ua=[ENCODED_USER_AGENT]&carrier=[CELL_CARRIER]&locationsource=[LAT_LONG_SOURCE_ORIGINATION]&dw=[DEVICE_SCREEN_WIDTH]&dh=[DEVICE_SCREEN_HEIGHT]&vpw=[VIDEO_PLAYER_WIDTH]&vph=[VIDEO_PLAYER_HEIGHT]