‘തേൾ ‘ പോസ്റ്റ് പ്രൊഡക്ഷനിലേക്ക്
ഷാഫി എസ്. എസ്. ഹുസൈൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് തേൾ. തൻവീർ ക്രിയേഷൻസിന്റെ ബാനറിൽ ജാസിം സൈനുലാബ്ദീൻ ചിത്രം നിർമിക്കുന്നു . പ്രണയ പശ്ചാത്തലത്തിലുള്ള ഫാമിലി സസ്പെൻസ് ത്രില്ലർ സിനിമയാണിത്. ബിസിനസുകാരൻ ധീരജ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ നിരഞ്ജനയെ വിവാഹം ചെയ്യുന്നതോടെ യുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
പത്മകുമാർ, ജയകൃഷ്ണൻ, ഷഫീഖ്, രമേശ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. നന്ദു ആനന്ദ്, ഡയാന ഹമീദ് , കോട്ടയം രമേശ്, പാഷാണം ഷാജി, സാജൻ പള്ളുരുത്തി, കോബ്ര സുരേഷ്, റിയാസ് നർമകല, ജോമോൻ ജോഷി , ശരവണശക്തി,
അംബാനി, സജി വൈഗ, ശ്രീജിത്ത്. ബി, iജയകൃഷ്ണൻ, രമേശ് , റോയ് പാല, എബിൻ, അപ്പിഹിപ്പി, ഐശ്വര്യ, ആര്യനന്ദ , സ്മൃതി, മീനാക്ഷി, കീർത്തന, ശ്രുതിക സുരേഷ്, സന്ധ്യ, നിഷ, സാറ സീ.റ്റി, ബേബി തൻഹ ഫാത്തിമ, ബേബി വിപഞ്ചിക ശ്രീജിത്ത്, ബേബി ഗൗരികൃഷ്ണ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ
ധീരജ് എന്ന നായക കഥാപാത്രത്തെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും നിരഞ്ജന എന്ന നായിക കഥാപാത്രത്തെ ഡയാന ഹമീദും അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം: വിജീഷ് കപ്പാറ.ഗാനരചന :സുനിൽ കൃഷ്ണഗാഥ, ചന്ദനം രവി. .സംഗീതം: അഭി, അനീഷ്.
ആലാപനം : ജാസി ഗിഫ്റ്റ്, ഗായത്രി വിനോദ്, വിഭ ബാലചന്ദ്രൻ, മനു തമ്പി. പശ്ചാത്തല സംഗീതം : ജെ.കെ. കീസ്. മേക്കപ്പ് :സ്വാമിനാഥൻ. കോസ്റ്റ്യൂംസ് :വാഹിദ്. കലാസംവിധാനം :അടൂർ മണിക്കുട്ടൻ. എഡിറ്റിംഗ് :ബിബിൻ വിശ്വൽ ഡോൺസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഷാക്കിർ വർക്കല. അസോസിയേറ്റ് ഡയറക്ടർ :ജോമോൻ കോട്ടയം. എഫക്ട്സ് :രാജ് മാർത്താണ്ഡം, ഷൈൻ ഡി. ജോൺ.ആക്ഷൻ :ജിറോഷ്.
പ്രൊഡക്ഷൻ കൺട്രോളർ:അരുൺ സിത്താര,.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് :അജയഘോഷ് പരവൂർ. പി ആർ ഒ : റഹിം പനവൂർ.
തിരുവനന്തപുരം, വാഗമൺ, അടൂർ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
Shafi S.S. Hussain directorial ‘Thel’ entering into post-production. Nandu Anand and Diana Hameed essaying the lead roles.