ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ പാട്ടിന് കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്നു. പാടിയിരിക്കുന്നത് ജോബ് കുര്യന്‍. രാഷ്ടീയ ആക്ഷേപ ഹാസ്യ രൂപത്തില്‍ എത്തുന്ന ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരനായാണ് ടോവിനോ തോമസ് എത്തുന്നത്. ചാന്ദ്‌നി ശ്രീധരന്‍ അവതരിപ്പിക്കുന്ന നായിക കഥാപാത്രം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്.
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. വിനി വിശ്വലാലാണ് തിരക്കഥ ഒരുക്കുന്നത്.
Tags:felinitheevanditovino thomas