ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഫെലിനി സംവിധാനം ചെയ്ത് ടോവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തിയ തീവണ്ടിയുടെ ഡിവിഡി പുറത്തിറങ്ങി. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. ചാന്ദ്‌നി ശ്രീധരന്‍ അവതരിപ്പിക്കുന്ന നായിക കഥാപാത്രം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. ച
ടോവിനോയുടെ ഏറ്റവും വലിയ വിജയ ചിത്രമായാണ് തീവണ്ടി കണക്കാക്കപ്പെടുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. വിനി വിശ്വലാലാണ് തിരക്കഥ ഒരുക്കിയത്. പലകുറി റിലീസ് മാറ്റിവെച്ച ചിത്രം സെപ്റ്റംബറിലാണ് തിയറ്ററുകളിലെത്തിയത്.