തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം തീവണ്ടിയുടെ കളക്ഷന്‍ പുറത്തുവിടില്ലെന്ന് ഓഗസ്റ്റ് സിനിമാസിന്റെ സാരഥികളിലൊരാളായ ഷാജി നടേശന്‍ വ്യക്തമാക്കി. ഓഗസ്റ്റ് സിനിമാസിന്റെ ഏറ്റവും വലിയ വിജയത്തിലേക്ക് തീവണ്ടി നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്തി ടോവിനോയും ചാന്ദ്‌നി ശ്രീധറും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം പ്രവൃത്തി ദിവസങ്ങളിലും വലിയ തിരക്കിലാണ് പ്രദര്‍ശനം നടത്തുന്നത്.
മമ്മൂട്ടി നായകനായ ഗ്രേറ്റ്ഫാദറായിരുന്നു ഇതിനു മുമ്പ് ഓഗസ്റ്റ് സിനിമാസിന്റെ ഏറ്റവും വലിയ വിജയം. അന്ന് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ കൃത്യം സംഖ്യയോടെ ഓഗസ്റ്റ് സിനിമാസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ വലിയ ഫാന്‍ ഫൈറ്റിലേക്കും തര്‍ക്കങ്ങളിലേക്കുമാണ് അത് നയിക്കപ്പെട്ടത്. അതിനാല്‍ കളക്ഷന്‍ പുറത്തുവിട്ട് ഹൈപ്പ് കൂട്ടാന്‍ ഇത്തവണയില്ലെന്നും ജനങ്ങള്‍ ചിത്രത്തിന്റെ വിജയം വിലയിരുത്തട്ടെയെന്നും ഷാജി നടേശന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, മൂവി ടിക്കറ്റ്, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ