തീറ്റ പ്രേമി എന്ന നിലയിലും വേറിട്ട രൂപ ശൈലികളിലൂടെയും പ്രസിദ്ധി നേടിയ റപ്പായിയുടെ ജീവിതത്തെ ആസ്പദമാക്കി എത്തുന്ന തീറ്ററപ്പായിയിലെ പുതിയ ഗാനം പുറത്തിറങ്ങി. വിനു രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനാണ് തീറ്റ റപ്പായിക്കു സമാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാമകൃഷ്ണന്‍ തന്നെ പാടിയ പാട്ടാണ് പുറത്തു വന്നിട്ടുള്ളത്. ചിത്രം പൂര്‍ണമായി തീറ്റ റപ്പായിയുടെ കഥ എന്ന നിലയ്ക്കല്ല ഒരുക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. സോണിയ അഗര്‍വാളാണ് നായിക.
സന്തോഷ് വര്‍മയുടെതാണ് വരികള്‍. അന്‍വര്‍ അമന്‍ സംഗീതം നല്‍കിയിരിക്കുന്നുകെബിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.കെ. വിക്രമനാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. വിനു രാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ സി എ സജീവന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
Tags:Rlv ramakrishnantheetarappayivinu ramakrishnan