തമിഴകത്തെന്ന പോലെ കേരളത്തിലും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘ തീരന്‍ അധികാരം ഒന്‍ട്ര്’. എച്ച് വിനോദ് സംവിധാനം ചെയ്ത് കാര്‍ത്തി പ്രധാന വേഷത്തില്‍ എത്തിയ ഈ പൊലീസ് ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായത് കുറ്റവാളികളെ തേടിയുള്ള യാത്രയില്‍ ബസിനു മുകളിലേക്കും മരുഭൂമിയിലേക്കുമെല്ലാം നീണ്ട ചേസിംഗും ആക്ഷനുമാണ്. ഈ രംഗങ്ങള്‍ റിയലിസ്റ്റിക്കായി ഒരുക്കിയതില്‍ സ്റ്റണ്ട് മാസ്റ്റര്‍ ദിലീപ് സുബ്ബരയ്യന്റെ പങ്ക് വലുതാണ് അടുത്തിടെ ഒരു അഭിമുത്തില്‍ ക്യാമറമാനും താനും എങ്ങനെയാണ് ഈ രംഗങ്ങള്‍ ഒരുക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം ചില ഷൂട്ടിംഗ് രംഗങ്ങളും പങ്കുവെച്ചു.
Tags:theeran