Select your Top Menu from wp menus
New Updates

ഒക്ടോബർ 15 മുതൽ തിയേറ്റർ തുറക്കാൻ അനുമതി

ഒക്ടോബർ 15 മുതൽ തിയേറ്റർ തുറക്കാൻ അനുമതി

കൊറോണാ വൈറസ് ബാധയെ തുടർന്ന് അടച്ചിട്ടിരിക്കുന്ന തിയറ്ററുകള്‍ വീണ്ടും തുറക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകി.ഒക്റ്റോബര്‍ 15 മുതൽ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി യോടെ തിയേറ്ററുകൾക്ക് പ്രവർത്തിക്കാം എന്നതാണ് അടുത്ത മാസത്തേക്കുള്ള അൺലോക്ക് നിർദ്ദേശങ്ങളിൽ കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ സംസ്ഥാനങ്ങൾ കൂടെ അംഗീകരിച്ചാൽ മാത്രമേ വിവിധയിടങ്ങളിൽ തിയറ്ററുകൾ തുറക്കാൻ ആകൂ. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ തീയേറ്ററുകൾ ഒക്ടോബറിൽ തുറക്കാൻ ഇടയില്ല.

മാർച്ച് രണ്ടാം വാരത്തിലാണ് സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശത്തെത്തുടർന്ന് കേരളത്തിൽ തിയറ്റററുകള്‍ അടച്ചിട്ടത്. നൂറു കോടി മുതൽ മുടക്കി ഒരുക്കിയ മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം, 25 കോടി മുതൽമുടക്കിൽ ഒരുക്കിയ ഫഹദ് ഫാസില്‍ ചിത്രം മാലിക്. 15 കോടി മുതൽമുടക്കിൽ ഒരുക്കിയ മമ്മൂട്ടി ചിത്രം വണ്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ ഇതുമൂലം മുടങ്ങിക്കിടക്കുകയാണ്. പല ചിത്രങ്ങളും ഡിജിറ്റൽ റിലീസ് തിരഞ്ഞെടുക്കുകയും ചെയ്തു.

Govt of India issues new guidelines for Re-opening Cinemas/ theatres/ multiplexes will be permitted to open with up to 50% of their seating capacity from 15th October.

Next : സംയുക്ത മേനോന്‍റെ ത്രില്ലര്‍, ‘എറിഡ’ ടൈറ്റില്‍ പോസ്റ്റര്‍ കാണാം

Related posts