ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ അടിസ്ഥാനത്തില്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതോടെ തിരുവനന്തപുരം ജില്ലയിലെ തിയറ്ററുകള്‍ക്ക് നാളെ മുതല്‍ പ്രവര്‍ത്തിക്കാനാകില്ല. ജിമ്മുകള്‍, മാളുകള്‍ എന്നിവയും അടയ്ക്കേണ്ടി വരും. കോളെജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രമാണ് അനുവദിക്കുക. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബി കാറ്റഗറിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തലസ്ഥാന ജില്ലയിലെ തിയറ്ററുകള്‍ അടയ്ക്കുന്നത് ഇപ്പോള്‍ തിയറ്ററുകളിലുള്ള ഹൃദയം, മേപ്പടിയാന്‍ എന്നി ചിത്രങ്ങള്‍ക്ക് തിരിച്ചടിയാകും. ഞായറാഴ്ച ലോക്ക്ഡൌണ്‍ മൂലം ആദ്യ വാരാന്ത്യത്തിലെ വലിയ കളക്ഷന്‍ സാധ്യത പരിമിതപ്പെട്ട ഹൃദയം അത് റിപ്പബ്ലിക് ദിനത്തിലെ അവധിയുടെ ഭാഗമായി തിരിച്ചുപിടിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ തിരുവനന്തപുരം അതില്‍ ചെറിയ മങ്ങലേല്‍പ്പിച്ചേക്കും.
Theater halls in Trivandrum district will shut down from tomorrow due to COVID restrictions