നാലു ജില്ലകളില്‍ കൂടി തിയറ്റര്‍ അടയ്ക്കും

നാലു ജില്ലകളില്‍ കൂടി തിയറ്റര്‍ അടയ്ക്കും

കോവിഡ് വ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ 4 ജില്ലകളില്‍ കൂടി നാളെ തിയറ്ററുകള്‍ അടയ്ക്കും. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളാണ് പുതുതായി സി വിഭാഗത്തില്‍ എത്തിയിട്ടുള്ളത്. നേരത്തേ തിരുവനന്തപുരം ജില്ലയിലെ തിയറ്ററുകള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിരുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തിയ ഹൃദയം മികച്ച കളക്ഷനോടെ മുന്നേറുന്നതിനിടയിലാണ് 5 വലിയ ജില്ലകളിലെ തിയറ്ററുകള്‍ അടയ്ക്കപ്പെടുന്നത്. ചിത്രം ഇതിനകം നിര്‍മാതാക്കള്‍ക്ക് ലാഭം സമ്മാനിച്ചിട്ടുണ്ടെങ്കിലും സാധ്യതകളെ വലിയ തോതില്‍ പരിമിതപ്പെടുത്തുന്നതാണ് പുതിയ സാഹചര്യം.

Theaters will be closed in 4 more districts tomorrow.

Film scan Latest