രഞ്ജിത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഡ്രാമ കേരളപ്പിറവി ദിനത്തില്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. 140ലേറേ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തും. യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച സെന്‍സര്‍ കോപ്പിക്ക് 2 മണിക്കൂര്‍ 26 മിനുറ്റ് ദൈര്‍ഘ്യമാണുള്ളത്. അടുത്തിടെ മോഹന്‍ലാല്‍ ചിത്രത്തിന് ലഭിച്ച ഏറ്റവും കുറഞ്ഞ സ്‌ക്രീനുകളും തണുത്ത പ്രതികരണവുമാണ് ചിത്രത്തിനുള്ളത്. മറ്റ് വന്‍ റിലീസുകളില്ലാതിരുന്നിട്ടും ആദ്യ ഷോകള്‍ക്ക് താരതമ്യേന തിരക്കു കുറവായിരുന്നു. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ കാണാം.
#Drama Completed. As usual a cooked up film by renjith.The movie is half baked and has nothing big to claim. Disappointed. 2/5 pic.twitter.com/rSySDst2AO
— BOOM Cinemaz (@BoomCinemaz) November 1, 2018
#Drama : Another misfired attempt from Ranjith !! Apart from a few laughs and fun moments in the first half the movie doesn't invoke any interest.
Ends up with a decent first half followed by a below average second👎 pic.twitter.com/ChneSCHKBq— Forum Keralam (FK) (@Forumkeralam1) November 1, 2018
#Drama Interval :
Average First Half With Some Funny Moments From #Mohanlal #Baiju Combo ✌️#Ranjith Fails To Engage Or Entertain The Audience Because Of His Lazy Writing
Overall A Watchable First Half 👍
— Forum Reelz (@Forumreelz) November 1, 2018
#Drama 1st half over.Nothing much interesting. Strictly an average first half.Direction not upto expectation.#DramaReview #Mohanlal #Renjith pic.twitter.com/IhRTeFAfGl
— BOOM Cinemaz (@BoomCinemaz) November 1, 2018
ആശ ശരത് നായികയാകുന്ന ചിത്രത്തില്‍ ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി, കനിഹ, കോമള്‍ ശര്‍മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന അഭിനേതാക്കളായുണ്ട്. വിനു തോമസാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് പ്രശാന്ത് നാരായണനും നിര്‍വഹിക്കുന്നു. ഏറക്കുറേ മുഴുവനായും ലണ്ടനില്‍ നടക്കുന്ന കഥയാണ് ഡ്രാമ പറയുന്നത്. ഈ കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി മാസ് ഘടകങ്ങള്‍ തീരെയില്ലാത്ത ഒരു ചിത്രമായിരിക്കും ഡ്രാമ. ഒരു ഫണ്‍ എന്റര്‍ടെയ്‌നറാണെന്നും റിലാക്‌സ്ഡ് ആയി കാണാവുന്ന ചിത്രമാണെന്നും രഞ്ജിത് പറയുന്നു.