‘വാങ്ക്’ ഇന്നുമുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

സംവിധായകന്‍ വി കെ പ്രകാശിന്‍റെ മകള്‍ കാവ്യ പ്രകാശ് സംവിധായകയായി അരങ്ങേറുന്ന വാങ്ക് ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ഉണ്ണി ആര്‍ എഴുതിയ കഥയെ ആസ്പദമാക്കി ശബ്‌ന മുഹമ്മദ് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ അനശ്വര രാജന്‍, നന്ദന വര്‍മ, ഗോപിക രമേഷ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ഒരു പ്രധാന വേഷത്തില്‍ തിരക്കഥാകൃത്തായ ശബ്‌നയും എത്തുന്നുണ്ട്. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം,

'വാങ്ക്' നാളെ മുതൽ….. കേരളത്തിലെ 103 തിയേറ്ററുകളിൽ….
.
Theatre list ✨
Vaanku in cinemas near you from tomorrow…

Posted by Anaswara Rajan on Thursday, 28 January 2021

വിനീത്, മേജര്‍ രവി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലുള്ളത്. നര്‍മ രസത്തില്‍ കൊമേഴ്‌സ്യല്‍ ചേരുവകളോടെയാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ഛായാഗ്രഹണ., സംഗീതം നല്‍കുന്നത് ഔസേപ്പച്ചന്‍. ട്രെന്‍ഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്‌ 7 ജെ ഫിലിംസും ഷിമോഗ ക്രിയേഷന്‍സും ചിത്രം അവതരിപ്പിക്കുന്നു.

VK Prakash’s daughter Kavya Prakash making her debut as a filmmaker with ‘Vaanku’. Anaswara Rajan, Nandhana Varma, Gopika Ramesh and Meenakshi Unnikrishnan in lead roles. Here is the theater list.

Film scan Latest