ഹൊറര്‍ ചിത്രം ‘ക്ഷണം’ ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

ഹൊറര്‍ ചിത്രം ‘ക്ഷണം’ ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

സുരേഷ് ഉണ്ണിത്താന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹൊറര്‍ ചിത്രം ‘ക്ഷണം’ ഇന്നു മുതല്‍ തിയറ്ററുകളില്‍. ലാൽ, ഭരത്, അജ്മൽ അമീർ, ബൈജു സന്തോഷ്, പുതുമുഖം സ്നേഹ അജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രാധാന വേഷങ്ങളിൽ എത്തുന്നത്. ചലച്ചിത്ര വിദ്യാര്‍ത്ഥികളായ ഒരു സംഘം ഷൂട്ടിംഗ് ലൊക്കേഷന്‍ തേടി ഒരു മലയോരത്ത് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.

ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍. ഛായാ​ഗ്രഹണം- ജെമിൻ ജോം അയ്യനേത്ത് , എഡിറ്റർ-സോബിൻ കെ സോമൻ, കഥ,തിരക്കഥ,സംഭാഷണം-ശ്രീകുമാർ അരൂക്കുറ്റി. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്.

Here is the theater list for the movie ‘Kshanam’. The Suresh Unnithan directorial has Bharath and Lal in lead roles.

Film scan Latest