കുഞ്ചാക്കോ ബോബനും നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം നിഴല്‍ നാളെ തിയറ്ററുകളിലെത്തും. രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയതും ഹിറ്റായതുമായി നിരവധി സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ളതാണ്. എസ് സഞ്ജീവാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്ബനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.
എറണാകുളത്താണ് പ്രധാന ലൊക്കേഷന്‍. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിച്ചു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ് ചെയ്തത്. അഭിഷേക് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.
Kunchacko Boban and Nayanthara joins in Nizhal. Here is the theater list for Debutant Appu S Bhattathiri directorial.