വികെ പ്രകാശിന്റെ സംവിധാനത്തില്‍ നിത്യാ മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പ്രാണ നാളെ തിയറ്ററുകളിലെത്തും. ഹൊറര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങിയിട്ടുള്ളതെന്നാണ് സൂചന. സുരഷ് രാജ് നിര്‍മിക്കുന്ന ചിത്രത്തിനായി റസൂല്‍ പൂക്കൂട്ടിയാണ് ശബ്ദ വിന്യാസം നിര്‍വഹിക്കുന്നത്. തിയറ്റര്‍ ലിസ്റ്റ് കാണാം
മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ പ്രാണ റിലീസ് ചെയ്യുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം രചിച്ചത് രാജേഷ് ജയരാമന്‍ .ലോക പ്രശസ്ത ജാസ് വിദഗ്ധന്‍ ലൂയി ബാങ്ക്‌സ് സംഗീതം നല്‍കുന്നു. പി സി ശ്രീറാം ആണ് ക്യാമറ ചലിപ്പിക്കുന്നത്.
Tags:nithya menonpranaV K Prakash