ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ നിവിന്‍ പോളി ചിത്രം മിഖായേല്‍ നാളെ തിയറ്ററുകളിലെത്തുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. കൊച്ചിയും കോഴിക്കോടുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഉണ്ണി മുകുന്ദനാണ് വില്ലന്‍ വേഷത്തില്‍. ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് കാണാം.
ഫാമിലി ക്രൈം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രത്തില്‍ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ഹനീഫ് അദേനി തന്നെയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ആന്റോ ജോസഫാണ് മിഖായേല്‍ നിര്‍മിക്കുന്നത്. വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.