ഫഹദ് ഫാസില്‍ ആരാധകര്‍ ഏറെക്കാലമായ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ട്രാന്‍സ് ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന് നഗര കേന്ദ്രങ്ങളില്‍ വലിയ ബുക്കിംഗാണ് ലഭിക്കുന്നത്. ഫഹദിനൊപ്പം നസ്‌റിയയും ചിത്രത്തിലെത്തുന്നു. 35 കോടിക്കു മുകളില്‍ ബജറ്റിലാണ് ട്രാന്‍സ് ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം. 250 ഓളം തിയറ്ററുകളിലായാണ് ചിത്രമെത്തുക. ബിഗ് ബജറ്റ് ചിത്രം എന്ന നിലയില്‍ നാന്നൂറോളം തിയറ്ററുകള്‍ക്ക് ശ്രമിക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അത് പരിമിതപ്പെടുത്തി ലോംഗ് റണ്‍ ലക്ഷ്യമിടുകയാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് 2 മണിക്കൂര്‍ 50 മിനുറ്റ് ദൈര്‍ഘ്യമുണ്ട്. ഒരു മോട്ടിവേഷ്ണല്‍ സ്പീക്കര്‍ക്ക് ചില അമാനുഷിക കഴിവുകള്‍ ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.
2017ല്‍ ഷൂട്ടിംഗ് ആരംഭിച്ച ട്രാന്‍സ് 5 ഷെഡ്യൂളുകളിലാണ് പൂര്‍ത്തിയാക്കിയത്. മലയാളത്തില്‍ ഇതുവരെയെത്താത്ത രാജ്യങ്ങളും ലൊക്കേഷനുകളായി. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് ഈ ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നത്. മലയാളത്തില്‍ ആദ്യമായി റോബോട്ടിക് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച് സംഘടനവും ട്രാന്‍സിലുണ്ടാകും.
ട്രാന്‍സ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്നാണ് ഫഹദ് പറയുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചത്. വിനായകന്‍, സൗബിന്‍ ഷാഹിര്‍, വേദിക, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു.
Anwar Rasheed directorial Trance releasing today. Fahadh Faasil and Nazria Nazeem in lead roles. Theater list is here.