ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസിനാണ് തയാറെടുക്കുന്നത്.. വ്യാഴാഴ്ച്ച തിയറ്ററുകളിലെത്തുന്ന ചിത്രം ഫാന്‍സ് ഷോകളുടെ എണ്ണത്തിലും സ്‌പെഷ്യല്‍ ഷോകളുടെ കാര്യത്തിലും റെക്കോഡിടുമെന്ന് ഇപ്പോള്‍ തന്നെ ഏറക്കുറെ വ്യക്തമായിട്ടുണ്ട്. ചിത്രത്തിന്റെ ലുക്ക് പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ട്രെയ്‌ലര്‍ ഇനി ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഇമോഷ്ണല്‍ രംഗം ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നു. ഒരു മിനിറ്റ് 10 സെക്കന്റ് ദൈര്‍ഘ്യമുള്ള രംഗത്തില്‍ ലിഫ്റ്റില്‍ മമ്മൂട്ടി കരയുന്നതാണ് ഉള്ളത്. റണ്ണിംഗ് ടൈം രംഗത്തോടൊപ്പമുണ്ട്. രംഗം ആരംഭിക്കുന്നതിനൊപ്പമാണ് ടൈം റണ്‍ ആരംഭിക്കുന്നത്. ട്രെയ്‌ലറിനായോ ടീസറിനായോ മറ്റോ കരുതിയ രംഗം സ്റ്റുഡിയോയില്‍ നിന്ന് ചോര്‍ന്നതാണെന്നാണ് സൂചന.
എന്തായാലും ഒരു രംഗം ചോര്‍ന്നതിനെ തുടര്‍ന്ന് വന്‍ പ്രതീക്ഷയുള്ള ചിത്രത്തിന്റെ സുരക്ഷ കൂടുതല്‍ കര്‍ക്കശമാക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
Tags:haneef adenimammoottythe great father