മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബോക്‌സ്ഓഫിസ് പവറിന് ഒരു കുറവും വന്നിട്ടില്ലെന്നു തെളിയിക്കുന്ന തുടക്കമാണ് ദി ഗ്രേറ്റ്ഫാദറിന് ലഭിച്ചിരിക്കുന്നത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം വലിയ മുതല്‍ മുടക്കില്ലാതിരുന്നിട്ടും കേരള ബോക്‌സ് ഓഫിസിലെ ആദ്യ ദിന കളക്ഷന്റെ റെക്കോഡുകള്‍ തിരുത്തിയെഴുതിയിരിക്കുകയാണ്. .4,31,46,345 രൂപയാണ് ഒറ്റദിവസത്തില്‍ ഈ മമ്മൂട്ടി ചിത്രം നേടിയതെന്ന് നിര്‍മാതാക്കള്‍. രജനീകാന്ത് ചിത്രം കേരളത്തില്‍ നിന്ന് ആദ്യ ദിനത്തില്‍ നേടിയ 4.2 കോടി രൂപയുടെ റെക്കോഡാണ് പഴങ്കഥയായത്. ആദ്യദിനത്തില്‍ ഏറ്റവും വലിയ കളക്ഷന്‍ റെക്കോഡ് എന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ റെക്കോഡും ഗ്രേറ്റ്ഫാദര്‍ തകര്‍ത്തു. പല സെന്ററുകളിലും തേഡ് ഷോകള്‍ നടന്നിട്ടുള്ളതിനാല്‍ അന്തിമമായ വിശകലനത്തില്‍ ഗ്രേറ്റ്ഫാദറിന്റെ ആദ്യ ദിന കളക്ഷന്‍ അല്‍പ്പം കൂടി ഉയര്‍ന്നേക്കാം.
Tags:box office collectionhaneef adenimammoottythe great father