നവാഗതനായ ജിജോ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത “ദി സൗണ്ട് ഓഫ് ഏജ് ” നീസ്ട്രിമിൽ പ്രദർശനം തുടരുന്നു. വയസ്സല്ല വാർദ്ധക്യം, അത് ഒരു ജീവിതാവസ്ഥ മാത്രമാണെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടുന്ന ഈ ചിത്രം മെയ് 15 മുതലാണ് നീസ്ട്രിം വഴി പ്രദർശനത്തിനെത്തിയത്. വാർദ്ധക്യത്തോടുള്ള യുവത്വത്തിന്‍റെ സമീപനവും, മാതാപിതാക്കൾക്ക് മക്കളോടുള്ള അനുഭാവവും, തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പങ്ക് വയ്ക്കുന്നത്.
പാര്‍വ്വതി പ്രൊഡക്ഷന്‍സ് ആൻഡ് ലിമ്മാസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേന്ദ്രൻ വാഴക്കാടും ലിമ്മി ആന്‍റോ കെ, മാമ്പ്ര ഫൗണ്ടേഷന്‍റെ ബാനറിൽ മാത്യു മാമ്പ്രയും ചേർന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ മുത്തുമണി സോമസുന്ദരന്‍, കൈനകരി തങ്കരാജ്, രഞ്ജിത്ത് മനമ്പ്രക്കാട്ടില്‍, ജിന്‍സ് ഭാസ്‌കര്‍, റോഷ്‌ന ആന്‍ റോയ്, പ്രണവ് കൃഷ്ണ, സ്വാതി പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ഛായാഗ്രഹണം നവീന്‍ ശ്രീറാം നിർവ്വഹിക്കുന്നു. സംഗീതം ബിജിബാൽ, എഡിറ്റിംഗ് പ്രേംസായ്, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, പ്രൊഡക്ഷന്‍ കൺട്രോളർ ഹോചിമിന്‍ കെ.സി, കലാസംവിധാനം ശ്രീകുമാര്‍ ആലപ്പുഴ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷാജന്‍ എസ് കല്ലായി, കളറിസ്റ്റ് ലിജു പ്രഭാകർ, പരസ്യകല ആര്‍ട്ടോ കോര്‍പ്പ്‌സ്, വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.
Jijo George directorial ‘The Sound of age’ is now streaming in NeeStream. Muthumani in lead role.