‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിനു ശേഷം മുഖ്യ വേഷങ്ങളില്‍ സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും ജോഡിയായി എത്തുന്ന ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ നേരിട്ട് ഒടിടി റിലീസ് നടത്തുന്നു. നീ സ്ട്രീം എന്ന പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ ഇന്നലെ പുറത്തുവന്നു. ദമ്പതികളായി തന്നെയാണ് സുരാജും നിമിഷയും ഈ ചിത്രത്തിലും എത്തുന്നത്.
മാന്‍ കൈന്‍ഡ് സിനിമാസ് ആന്‍ഡ് സിമ്മെട്രി സിനിമാസും സിനിമാകുക്ക്സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രാന്‍സിസ് ലൂയിസാണ് എഡിറ്റര്‍. മൃദുല ദേവി എസ്, ധന്യ സുരേഷ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് സൂരജ് എസ് കുറുപ്പാണ് സംഗീതം നല്‍കുന്നത്. ടോവിനോ തോമസ് ചിത്രം ‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ ആണ് ജിയോ ബേബിയുടെ സംവിധാനത്തില്‍ അവസാനം പുറത്തുവന്നത്.
Suraj Vemnjarammood and Nimisha Sajayan essaying lead roles in Jiyo baby directorial ‘The Great Indian Kitchen’. Confirmed a direct OTT release.