New Updates
  • കഞ്ഞി’ ട്രോളുകളില്‍ പ്രതികരണവുമായി മഞ്ജു വാര്യര്‍

  • ശ്രിദ ശിവദാസിന്റെ ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോ ഷൂട്ട് വിഡിയോ

  • വര്‍ഷങ്ങള്‍ക്കു ശേഷം ഫാസില്‍ ചിത്രത്തില്‍ ഫഹദ്

  • സഞ്ചാരമായി, ഉമ്മാന്റെ പേരിലെ പാട്ട് കാണാം

  • മാമാങ്കം, മറനീക്കുന്നത് സംവിധായകനും നിര്‍മാതാവും തമ്മിലുള്ള തര്‍ക്കം

  • ലൂസിഫറിലെ അതിഥി വ്യാജം, സിനിമയിറങ്ങും മുമ്പുള്ള ഊഹക്കച്ചവടം ശരിയല്ല- മുരളി ഗോപി

  • തട്ടുംപുറത്ത് അച്യുതനിലെ തിരുവാതിര സ്‌പെഷ്യല്‍ വിഡിയോ ഗാനം

  • മമ്മൂട്ടിയുടെ പേരന്‍പ് ഫെബ്രുവരി 28ന്

  • താടിയുള്ളവരെ പേടിക്കുന്ന പ്രതാപ് പോത്തന്‍, കാഫിര്‍ വരുന്നു

  • കരീബിയന്‍ ഉടായിപ്പ് ജനുവരി 11ന് എത്തും

തട്ടുപുറത്ത് അച്യുതന്‍ -തിയറ്റര്‍ ലിസ്റ്റ്

ലാല്‍ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന തട്ടുംപുറത്ത് അച്യുതന്‍ നാളെ തിയറ്ററില്‍ എത്തുകയാണ്. പുതുമുഖം ശ്രവണ ചിത്രത്തില്‍ നായികയായി എത്തുന്നു. കണ്ണൂരായിരുന്നു പ്രധാന ലൊക്കേഷന്‍.എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചാക്കേച്ചനും ലാല്‍ജോസും ഒന്നിക്കുന്ന ഈ ചിത്രത്തിനും എം സിന്ധുരാജാണ് രചന നിര്‍വഹിക്കുന്നത്.
കവലയിലെ കടയില്‍ ജോലിചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. തിയറ്റര്‍ ലിസ്റ്റ് കാണാം

നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ഗാനങ്ങള്‍ ബി.ആര്‍. പ്രസാദ്, അനില്‍ പനച്ചൂരാന്‍, റഫീഖ് അഹമ്മദ്. സംഗീതം ദീപാങ്കുരന്‍. റോബിരാജ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *