വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹൃദയം’ലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജ് ഗായകനാകുന്ന ‘താതക തെയ്താരെ’ എന്ന പാട്ടാണ് പുറത്തുവന്നിട്ടുള്ളത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം ജനുവരി 21ന് തിയറ്ററുകളിലെത്തുകയാണ്. ഹിഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. മെറിലാന്‍റ് ആണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍.
വിനീത് പഠിച്ച കോളെജ് തന്നെയാണ് ഹൃദയത്തിന്‍റെ ഒരു പ്രധാന ലൊക്കേഷന്‍. വിനീതിന്‍റെ ആത്മാംശം ഉള്ള കഥാപാത്രമാണ് പ്രണവ് ചെയ്യുന്നതെന്നാണ് സൂചന.നായകനായുള്ള തന്‍റെ രണ്ടാംചിത്രത്തിന്റെ പരാജയത്തിന് ശേഷം ഏറെ സമയമെടുത്ത് പ്രണവ് തെരഞ്ഞെടുത്ത ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമാണ് താരത്തിന്. 17 വയസു മുതലുള്ള ഒരു യുവാവിന്റെ ജീവിതം ചിത്രത്തിലുണ്ട്. ഇതിനനുസരിച്ച് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രണവ് എത്തും.
Here is the new video song from Vineeth Sreenivasan directorial Hridayam. Pranav Mohanlal, Kalyani Priyadarshan, and Darshana Rajendran essaying the lead roles. This song was sung by actor Prithviraj.