ദളപതി 65 ഇനി ‘ബീസ്റ്റ്’ , ഫസ്റ്റ് ലുക്ക് കാണാം

Beast- Thalapathy 65
Beast- Thalapathy 65

തമിഴ് സൂപ്പര്‍ താരം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. വിജയിന്‍റെ 65-ാം ചിത്രം എന്ന നിലയില്‍ ദളപതി 65 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രത്തിന് ബീസ്റ്റ് എന്നാണ് പേര് നിശ്ചയിച്ചിരിക്കുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് ടൈറ്റില്‍ പുറത്തുവിട്ടിട്ടുള്ളത്. മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിജയ് നായകനാകുന്ന ചിത്രം നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡേ ആണ് നായിക


ഷൈന്‍ ടോം ചാക്കോയും ഈ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഷൈനിന്റെ ആദ്യ അന്യഭാഷാ ചിത്രമാണിത്. ഏറെക്കാലത്തിനു ശേഷം വിജയ് ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നര്‍ സ്വഭാവമുള്ള ചിത്രമാകും ഇതെന്നാണ് സൂചന. വന്‍ മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തായായിട്ടുണ്ട്. അടുത്ത ഷെഡ്യൂള്‍ ഉടന്‍ തുടങ്ങും. മലയാളി താരം അപര്‍ണാ ദാസും പ്രധാന വേഷത്തിലുണ്ട്.

Thalapathy 65 title announced as…. The Nelson Dileep Kumar directorial is producing by Sun Pictures.

You may also like...

Leave a Reply

Your email address will not be published. Required fields are marked *