തമിഴകത്തും കേരളത്തിലും വലിയ ആരാധകവൃന്ദമുള്ള താരമാണ് അജിത്. സമീപകാലത്ത് വലിയ ഹിറ്റുകള്‍ നല്‍കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും ആരാധകര്‍ക്ക് സ്‌നേഹത്തിന് കുറവു വന്നിട്ടില്ല. സാധ്യമാകുമ്പോഴൊക്കെ ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അവരെ വിഷ് ചെയ്യാനും താരം തയാറാകാറുണ്ട് എന്നാല്‍ കഴിഞ്ഞ ദിവസം മകളുടെ സ്‌കൂളില്‍ എത്തിയ അജിതിനെ പകര്‍ത്താന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ താരം അതിന് തയാറായില്ല.
സ്‌കൂള്‍ കോംപൗണ്ടിനകത്ത് സെല്‍ഫിയെടുക്കുന്നതും മൊബീല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രോല്‍സാഹിപ്പിക്കില്ലെന്ന് താന്‍ ടീച്ചര്‍മാര്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ടെന്നും ദയവ് ചെയ്ത് മൊബീല്‍ ക്യാമറകള്‍ ഓഫാക്കണമെന്നും താരം അഭ്യര്‍ത്ഥിക്കുകയായിരുന്നു. പുറത്ത് താന്‍ സെല്‍ഫിക്ക് എത്താമെന്നും താരം പറഞ്ഞു.