അരുണ്‍ വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന ത്രില്ലര്‍ ചിത്രം തടം ഇന്നു മുതല്‍ കേരളത്തിലും പ്രദര്‍ശനത്തിനെത്തുകയാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രം തമിഴകത്ത് ഇന്നലെ തന്നെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങള്‍ സ്വന്തമാക്കിയാണ് തടം കേരളത്തില്‍ എത്തുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം. വിദ്യ പ്രദീപ് നായികയാകുന്ന ചിത്രത്തില്‍ യോഗി ബാബുവും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.