കീര്‍ത്തി സുരേഷ് മുഖ്യവേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രം ‘ഗുഡ്‌ലക്ക് സഖി’യുടെ ടീസര്‍ പുറത്തിറങ്ങി. നാഗേഷ് കുകുമൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പും പുറത്തിറങ്ങുന്നുണ്ട്. ജഗപതി ബാബുവും ആദി പിനിസേതിയും പ്രധാന വേഷങ്ങളിലുണ്ട്. സൂപ്പര്‍താരം പ്രഭാസാണ് ചിത്രത്തിന്റെ തെലുങ്ക് ടീസര്‍ പുറത്തിറക്കിയത്.
ഗ്രാമീണ മേഖലയിലുള്ള ഒരു വനിതാ ഷൂട്ടറുടെ കഥയാണ് ചിത്രം പറയുന്നത്. അല്‍പ്പ ദിവസം മുന്‍പ് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ചിത്രം ഷൂട്ടിംഗിന്റെ അവസാനഘട്ടത്തിലാണ്. നവംബര്‍ ഒന്നിന് ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
Here is the teaser of Keerthy Suresh’s new Telugu movie ‘Good luck Sakhi’. The Nagesh Kukunoor directorial on its final leg of shoot.