Select your Top Menu from wp menus
New Updates

സണ്ണി വെയ്‌നും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ‘ഇന്‍സ്റ്റഗ്രാമം’, വെബ് സീരീസ് ടീസര്‍

സണ്ണി വെയ്‌നും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ‘ഇന്‍സ്റ്റഗ്രാമം’, വെബ് സീരീസ് ടീസര്‍

ബി ടെക് എന്ന ആസിഫലി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ മൃദുല്‍ നായര്‍ ഒരുക്കുന്ന വെബ് സീരീസാണ് ഇന്‍സ്റ്റഗ്രാമം. മലയാളത്തിലെ പ്രമുഖ യുവ താരങ്ങള്‍ ഭാഗമാകുന്ന ഈ വെബ് സീരീസിന്റെ ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മൃദുല്‍ നായര്‍ സംവിധാനം നിര്‍വഹിക്കുന്ന ഇന്‍സ്റ്റാഗ്രാമത്തില്‍ സണ്ണി വെയ്ന്‍, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാലു വര്‍ഗീസ്, ഗണപതി, സാബുമോന്‍, രമേഷ് പിഷാരടി, സാനിയ ഇയ്യപ്പന്‍ തുടങ്ങി നിരവധി ആളുകള്‍ അഭിനയിക്കുന്നുണ്ട്. രാമകൃഷ്ണ കുളൂരും മൃദുല്‍ നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ ജെയിംസ്, പവി കെ പവന്‍, ധനേഷ് രവീന്ദ്രനാഥ് എന്നിവരാണ് ഛായാഗ്രഹണം. മനോജ് കണ്ണോത്താണ് എഡിറ്റര്‍.

നേരത്തേ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. ബോളിവുഡില്‍ തിയറ്റര്‍ സിനിമകളെ പോലെ തന്നെ വന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന വെബ് സീരീസുകള്‍ ഒരു വലിയ വിപണി സൃഷ്ടിച്ചു കഴിഞ്ഞു. നെറ്റ് ഫല്‍ക്‌സ്, ആമസോണ്‍ തുടങ്ങിയ വമ്പന്‍മാരാണ് വെബ് സീരീസുകളുടെ വളര്‍ച്ചയ്ക്ക് പിന്നില്‍. തമിഴിലും നിരവധി വെബ് സീരീസുകള്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഒരു വെബ് സീരീസ് പുറത്തിറങ്ങുന്നതായി നേരത്തേ വാര്‍ത്ത വന്നിരുന്നു.

Here is the teaser for web series Instagraamam starring Arjun Ashok, Sunny Wayne, and Balu Varghese. The Mridul Nair directorial will release soon

Related posts