‘എനിമി’ എന്ന ചിത്രത്തിനു ശേഷം വിശാല്‍ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ്. ‘വീരമൈ വാഗൈ സൂടും’. തു.പാ. ശരവണൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മലയാളി താരം ബാബുരാജ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഡിംപിൾ ഹയതി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കുന്നത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നേരത്തേ വിശാലിനു പരുക്കേറ്റിരുന്നു. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. വിശാല്‍ ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
Here is the teaser for Vishal starrer ‘Veeramai Vaagai Soodum’.The Thu Pa Saravanan directorial has Baburaj as antagonist.