മണിരത്നത്തിന്‍റെ ‘നവരസ’, ടീസര്‍ കാണാം
കോവിഡ് 19 വലച്ച തമിഴ് സിനിമാ പ്രവര്‍ത്തകരെ സഹായിക്കാന്‍ 9 സംവിധായകര്‍ ചേര്‍ന്ന ആന്തോളജി ചിത്രം ‘നവരസ’യുടെ ടീസര്‍ പുറത്തിറങ്ങി. വിഖ്യാത സംവിധായകന്‍ മണിരത്നം നിര്‍മിച്ച ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് പുറത്തിറങ്ങുന്നത്. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സാമി, പ്രകാശ് രാജ്, പാര്‍വതി, സിദ്ധാര്‍ത്ഥ്, യോഗി ബാബു തുടങ്ങിയവര്‍ വിവിധ ഭാഗങ്ങളില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു.
അരവിന്ദ് സാമി, ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, സർജുൻ കെ.എം., പ്രിയദർശൻ, കാർത്തിക് നരേൻ, കാർത്തിക് സുബ്ബരാജ്, വസന്ത്, രതീന്ദ്രൻ ആർ. പ്രസാദ് എന്നീ സംവിധായകരുടെ ഒൻപത് സിനിമകളാണ് ഈ ആന്തോളജിയിൽ ഉള്ളത്. പിണക്കം തീര്‍ത്ത് ഏറെക്കാലത്തിന് ശേഷം ഗൌതം മേനോന്‍റെ സംവിധാനത്തില്‍ സൂര്യ എത്തുന്നു എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.
Here is the teaser for the Netflix Anthology series ‘Navarasa’. Veteran director Maniratnam bankrolled for this project.