രൂപേഷ് പീതാംബരന്‍റെ ‘റഷ്യ’ ടീസര്‍ കാണാം

രൂപേഷ് പീതാംബരന്‍റെ ‘റഷ്യ’ ടീസര്‍ കാണാം

നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘റഷ്യ’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. റഷ്യയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം ഉറക്കം നഷ്ടപ്പെടുമ്ബോള്‍ ഒരു വ്യക്തിക്കുണ്ടാകുവന്ന സംഘര്‍ഷങ്ങളുടെ കൂടെ കഥയാണ്. ‘ഉറങ്ങാനാവാത്ത 15 ദിനങ്ങള്‍’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയ്‌ലുങ്ങല്‍ ഇസ്മയില്‍, കോറിയോഗ്രാഫര്‍ ശ്രീജിത്ത്, മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയുള്ള റിലീസാണ് ലക്ഷ്യം വെക്കുന്നത്. കുലു മിന ഫിലിംസിന്റെ ബാനറില്‍ മെഹറലി പൊയ്‌ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Roopesh Peethambharan essaying the lead role in Nithin Thomas Kurishinkal directorial Russia. Eyeing for an OTT release. Here is the first teaser.

Latest Trailer Video