രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത് രജിഷ വിജയന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘ഖോഖോ’ എന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പേജിലൂടെ പുറത്തിറങ്ങി. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. തുടര്‍ച്ചയായി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലെത്തുന്നത് രജിഷയുടെ കരിയറിനെയും മുന്നോട്ടു കൊണ്ടുപോകുകയാണ്. കര്‍ണന്‍ എന്ന ചിത്രത്തില്‍ ധനുഷിന്‍റെ നായികയായി തമിഴിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് താരം.
ഒറ്റമുറി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ രാഹുല്‍ ഡാകിനി, കള്ളനോട്ടം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. രാഹുലിന്‍റെ തന്നെ ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ആണ് ഖോഖോ നിര്‍മിക്കുന്നത്. ടോബിന്‍ തോമസ് ക്യാമറ ചലിപ്പിക്കുന്നു. ക്രിസ്റ്റി സെബാസ്റ്റ്യന്‍റേതാണ് എഡിറ്റിംഗ്. സിദ്ധാര്‍ത്ഥ പ്രദീപ് സംഗീതം നിര്‍വഹിക്കുന്നു.
Here is the teaser for Rajisha Vijayan starrer KhoKho. The sports thriller directed by Rahul Riji Nair gearing for release.