മട്ടാഞ്ചേരിയുടെ ചരിത്രത്തില്‍ നിന്ന് ‘തുറമുഖം’, ടീസര്‍ കാണാം

മട്ടാഞ്ചേരിയുടെ ചരിത്രത്തില്‍ നിന്ന് ‘തുറമുഖം’, ടീസര്‍ കാണാം

നിവിന്‍ പോളിയെ മുഖ്യ കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് ഈദ് റിലീസായി തിയറ്ററുകളിലെത്താനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയാണ് .ചിത്രത്തില്‍ നിമിഷ സജയന്‍ നായികയായി എത്തുന്നു. സുദേവ് നായരാണ് പ്രധാന വില്ലനായി എത്തുന്നത്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന തുറമുഖം, കൊച്ചി തുറമഖം പശ്ചാത്തലമാക്കിയുള്ള പിരീഡ് ഡ്രാമയാണ്. 1930-40 കാലഘട്ടത്തിലെ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും രാജീവ് രവി തന്നെ.

തുറമുഖം എന്ന പേരില്‍ കെ എം ചിദംബരം രചിച്ച നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് ചിത്രമെന്നും സൂചനയുണ്ട്. നേരത്തേ രാജീവ് രവി കൊച്ചി പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപ്പാടം ബോക്‌സ് ഓഫിസിലും നിരൂപകര്‍ക്കിടയിലും ശ്രദ്ധ നേടിയിരുന്നു. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. വന്‍ കാന്‍വാസിലാണ് ചിത്രം തയാറാക്കിയിട്ടുള്ളത്.

Here is the teaser for Rajeev Ravi directorial Thuramukham. Nivin Pauly, Indrajith,Joju George, Sudev Nair, and Nimisha Sajayan in lead roles.

Latest Trailer Video