പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം ജനഗണമനയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രമാണിതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി ഒരുക്കിയ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുകയാണ്. നേരത്തേ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ആണ് പൃഥ്വിക്ക് കോവിഡ് ബാധയുണ്ടായത്.
ഷരിസ് മുഹമ്മദാണ് തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്‌സ് ബിജോയാണ് ഒരുക്കുന്നത്.
Here is the first teaser for Prithviraj and Suraj Venjarammood starrer Janaganamana. The Dijo Jose Antony directorial will hit theaters soon.