മലയാളത്തില്‍ ഉള്‍പ്പടെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഘടനം ഒരുക്കിയ ആക്‌ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.. വിയറ്റ്നാമീസ് ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പേര് സാം ഹോയി എന്നാണ്. ഒടിയൻ, വിക്രം വേദ എന്നീ ചിത്രങ്ങൾക്കു പശ്ചാത്തലസംഗീതം ഒരുക്കിയ സാം സി.എസ്. ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
വിയറ്റ്നാമീസ് താരങ്ങളായ ബിന്‍, ആൻ തു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ബോക്സറുടെ ജീവിതെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് സവിശേഷത. അടുത്തവർഷം ജനുവരി 15ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യ,ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലാകും റിലീസ്.
Here is the teaser for Peter Hain directorial ‘Sam Hoyi’. This film will release on early next year.