പരിയേറും പെരുമാള്‍ എന്ന ആദ്യ ചിത്രത്തിലൂടെ നിരൂപക ശ്രദ്ധ നേടുകയും ബോക്സ് ഓഫിസ് വിജയം സ്വന്തമാക്കുകയും ചെയ്ത മാരി സെല്‍വരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രം കര്ണന് ഏപ്രിലില്‍ തിയറ്ററുകളിലെത്തും. ഈ ചിത്രത്തിലെ നായികയായി രജിഷ വിജയന് തമിഴില്‍ അരങ്ങേറുകയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുള്ളി എസ് താണു നിര്‍മിക്കുന്ന ചിത്രത്തിന് ടീസര്‍ പുറത്തിറങ്ങി. ലാല്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. യോഗി ബാബുവാണ് മറ്റൊരു പ്രധാന വേഷത്തില്‍.
ആദ്യ ചിത്രം പോലെ തന്നെ സാമൂഹ്യവിമര്‍ശന സ്വഭാവമുള്ള പരിചരണ രീതി തന്നെയാണ് മാരി സെല്‍വരാജ് രണ്ടാംചിത്രത്തിലും സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ജാതി വ്യവസ്ഥയുടെ സാമൂഹ്യ വ്യവഹാരത്തെ പ്രതിപാദിച്ച പരിയേറും പെരുമാള്‍ വിവിധ ചലച്ചിത്ര മേളകളിലും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പാ രഞ്ജിതാണ് ഈ ചിത്രം നിര്‍മിച്ചത്.
Here is the teaser for Maari Selvaraj’s Dhanush starrer Karnan. The film has Rajisha Vijayan as the female lead.